ടെഹ്റാന്: ഇസ്രയേല്‍~ഇറാന് സംഘര്‍ഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസരം ലഭിച്ചില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഇസ്രയേലി ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ഖമീനി ഒളിവില്‍ പോയതോടെയാണ് പദ്ധതി പാളിയതെന്നും ഖമീനിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലി പ്രതിരോധ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിലും ഖമീനിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആദ്യ വെളിപ്പെടുത്തലാണിത്. ഇസ്രയേലിന്റെ നീക്കം തിരിച്ചറിഞ്ഞ് ഖമീനി ബാങ്കറിലേക്ക് മാറിയെന്നും കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖമീനീയെ വധിക്കാനായില്ലെന്നും കാറ്റ്സ് അവകാശപ്പെട്ടു.
Comments: